ശബരിമല ദർശനദിവസം ശരത് സ്വാമിയുടെ നന്മ;നഷ്ടപ്പെട്ട ഒരു പവൻ സ്വർണ്ണമാല ഉടമക്ക് തിരികെ ലഭിച്ചു.


 ചാലിശ്ശേരി:ശബരിമലയിലേക്കുള്ള കാൽനട യാത്രയിൽ ചാലിശ്ശേരി സ്വദേശിയായ കടവാരത്ത് ശരത് സ്വാമിയുടെ പുണ്യ പ്രവൃത്തി നാടിന് മാതൃകയായി.

ചാലിശ്ശേരി കവുക്കോട് സ്വദേശി വിജീഷ്–രശ്മി ദമ്പതികളുടെ ഏഴുവയസ്സുകാരി അദ്രിജയുടെ മാലയാണ് മൂന്ന് ക്ഷേത്രദർശനത്തിനിടെ ഞായാറാഴ്ച രാവിലെ നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം ദേശവിളക്കിന് തയ്യാറാക്കിയ താൽക്കാലിക വിളക്കുപന്തലിനടുത്ത് നിന്നാണ് ശരത് സ്വാമിക്ക് സ്വർണ്ണമാല ലഭിച്ചത്. ഉടൻ തന്നെ അത് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.



പതിനൊന്നോളം വർഷമായി ശബരിമല യാത്ര തുടരുന്ന ശരത് സ്വാമിയും കൂട്ടരും, കഴിഞ്ഞ ആറുവർഷമായി ചാലിശ്ശേരി നിന്നും കാൽനടയാണ് ദർശനത്തിനായി പോകുന്നത്. 



സ്റ്റേഷനിൽ വെച്ച് ജി.എസ്.സി.പി.ഒ. വി.കെ. ധർമ്മേഷ്, പി.ആർ.ഒ. പി.എസ്. രഞ്ജിത്ത്, സി.പി.ഒ. നിതിൻ ബാബു എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല ഉടമക്ക് കൈമാറി

കെ.കെ ഭാസ്കരൻ , ശരത് സ്വാമി, ബാബു സ്വാമി, പ്രദീപ് ചെറുവാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post