ചേലക്കര പുത്തൻപള്ളി പെരുന്നാളിന് ഇന്ന് തുടക്കം.


 ചേലക്കര: ചേലക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻപള്ളി പെരുന്നാൾ ഇന്നും നാളെയുമായി ആഘോഷിക്കും. യാക്കോബായ സഭ

 കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ബുധൻ രാവിലെ 7ന് കുർബ്ബാനയ്ക്ക് ശേഷം മേമ്പൂട്ടിൽ നിന്ന് പള്ളി ഉപകരണങ്ങൾ പള്ളിയകത്തേക്ക് കൊണ്ടുപോകും. തുടർന്ന്

നേർച്ചസദ്യ 10 ന് കുരിശു പള്ളികളിലേക്ക് ഘോഷയാത്ര വൈകിട്ട് 6.30ന് മെത്രാപ്പോലീത്തയുടെ നേതൃത്ത്വത്തിൽ സന്ധ്യ പ്രാർത്ഥന. 9 ന് പള്ളിയങ്കണത്തിൽ വാദ്യമേള സംഗമം എന്നിവ നടക്കും.


 വ്യാഴാഴ്ച‌ രാവിലെ 7ന് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബ്ബാന 10 ന് റാസ, ഉച്ചയ്ക്ക് 1 ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷ യാത്ര. 5. 15 ന് ആശീർവാദം 5. 45 നേർച്ചസദ്യയോടെ സമാപിക്കും

Post a Comment

Previous Post Next Post