തൃശൂർ: പട്ടിക്കാട് ദേശീയപാതയിലെ ചുവന്നമണ്ണിൽ ബുധനാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂവഞ്ചിറ ചീരകത്തോട്ടത്തിൽ പരേതനായ ഫാ. ജെക്കബ് ചീരകത്തോട്ടം കശ്ശീശായുടെ ഭാര്യ ജോയ്‌സി ജെക്കബ് (76) മരിച്ചു.
രാവിലെ 8.15ഓടെ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ജോയ്‌സി ജെക്കബിനെയും സഹോദരി തകരേലിൽ കുഞ്ഞമ്മ ഏലിയാസിനെയും (80) പാലക്കാട് ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 2.30ഓടെ ജോയ്‌സി ജെക്കബ് മരണത്തിന് കീഴടങ്ങി.
അപകടത്തിൽ പരിക്കേറ്റ മൂത്ത സഹോദരി കുഞ്ഞമ്മ ഏലിയാസ് ഗുരുതര പരിക്കുകളോടെ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്‌കാരം പിന്നീട് നടക്കും.
മക്കൾ: ജേസി (യു.എ.ഇ.), ജോബ (ബെംഗളൂരു).
മരുമക്കൾ: വിൻസ് (യു.എസ്.എ.), ഷെനിൽ (ബെംഗളൂരു).


