പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു


 പാലക്കാട് : ജില്ല പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ഇ സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ പ്രൊബേഷന്‍ സംവിധാനത്തിന്റെ നിയമ സാധ്യതകള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് 1958, പ്രൊബേഷന്‍ സംവിധാനത്തിന്റെ വിവിധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ വിജയ, വി രഞ്ജിത്ത് കൃഷ്ണ, പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.



Post a Comment

Previous Post Next Post