ഓങ്ങല്ലൂരിൽ ടാർമിക്സർ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഓങ്ങല്ലൂർ സെന്ററിൽ വ്യാഴാഴ്ച രാത്രി 10 30 ഓടെയാണ് സംഭവം. ഭാരമുള്ള ടാർ മിക്സർ പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടാണ് മറിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റ 2 മിക്സർ ജീവനക്കാരെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു


