മദ്യം ഡ്രൈവിങ്ങിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്നറിയാമോ?; വിശദീകരിച്ച് കേരള പൊലീസ്


 കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. മദ്യം ഡ്രൈവിങ്ങിനെ ബാധിക്കും എന്നത് കൊണ്ടാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയത്. മദ്യം ഡ്രൈവിങ്ങിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്നറിയാമോ? ഇക്കാര്യം വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.'കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്‌ളക്‌സുകളെയും മദ്യം കീഴടക്കുന്നു. അമിതമായ ആത്മവിശ്വാസവും അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.'- കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.


കുറിപ്പ്:


മദ്യം സഞ്ചരിക്കുമ്പോള്‍ നമ്മള്‍ സഞ്ചരിച്ചാല്‍ ?


ശീലം കൊണ്ടാര്‍ജ്ജിച്ച സ്വാഭാവികമായ ഒരു വഴക്കം എന്ന നിലയക്ക് നാം വാഹനം ഡ്രൈവ് ചെയ്യുന്നു. മദ്യപാനം അതിനെ സാരമായി ബാധിക്കുന്നു. പ്രധാനമായും മദ്യം ഡ്രൈവിങ്ങിനെ ബാധിക്കുന്നത് ഇങ്ങനെയാണ്.


1. കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില്‍ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്‌ളക്‌സുകളെയും മദ്യം കീഴടക്കുന്നു.


2. അമിതമായ ആത്മവിശ്വാസവും, അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.


3. എത്ര മാത്രം തന്റെ ഡ്രൈവിങ്ങ് ശേഷിക്ക് കോട്ടം വന്നിട്ടുണ്ട് എന്ന ബോധവും തിരിച്ചറിവും വ്യക്തിക്ക് കാണില്ല എന്നത് അപകടം വര്‍ധിപ്പിക്കുന്നു. ശരിയായ തീരുമാനമെടുക്കാന്‍ കഴിവ് നഷ്ടപ്പെടുന്നു.


4. ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു

Post a Comment

Previous Post Next Post