ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണത്തിന് പിന്നാലെയാണ് വിലയില്‍ മാറ്റം. സിഗരറ്റിന്റെ നീളമനുസരിച്ച് വിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടാകുക. കൂടുതല്‍ വില്‍പ്പനയുള്ള, 65 മില്ലിമീറ്ററില്‍ താഴെ നീളമുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളില്‍ 30 ശതമാനം വരെയും വിലവര്‍ധനയുണ്ടാകുമെന്നാണ് റിസര്‍ച്ച് ഏജന്‍സിയായ ക്രിസില്‍ റേറ്റിങ് പറയുന്നത്.ക്രിസില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 65 മില്ലീമീറ്ററില്‍ താഴെയുള്ള സിഗരറ്റിന് 2.05 രൂപ മുതല്‍ 2.10 രൂപ വരെയും 65 മില്ലീമീറ്ററിനു മുകളിലുള്ളവയ്ക്ക് 3.6 രൂപ മുതല്‍ 8.5 രൂപ വരെയും എക്‌സൈസ് തീരുവയിനത്തില്‍ മാത്രം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നികുതി ഉയരുന്നതോടെ അടുത്ത സാമ്പത്തികവര്‍ഷം സിഗരറ്റ് ഉപഭോഗത്തില്‍ ആറു മുതല്‍ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ക്രിസില്‍ റേറ്റിങ് പറയുന്നത്.