പ്രസിദ്ധമായ കുന്നംകുളം പന്തല്ലൂർ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു


 ഫെബ്രുവരി 1 ഞായറാഴ്‌ച നടക്കുന്ന പ്രസിദ്ധമായ പന്തല്ലൂർ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു. എട്ടു വർഷത്തിനുശേഷമാണ് വെടിക്കെട്ടിന് പേരുകേട്ടിരുന്ന പന്തല്ലൂരിൽ വീണ്ടും വെടിക്കെട്ട് നടക്കാൻ പോകുന്നത്.

മുൻവർഷങ്ങളിൽ പന്തല്ലൂരിൽ വെടിക്കെട്ട് വിസ്മയങ്ങൾ കാഴ്‌ചവച്ച എച്ച്എംസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. ശനിയാഴ്ച്ച രാവിലെയാണ് അവസാന അനുമതിയും ലഭിച്ചത്.

ദേശമംഗലം സുരേന്ദ്രനാണ് വെടിക്കെട്ടിന്റെ ചുമതലക്കാരൻ. മുമ്പ് എച്ച് എം സി യും ശിവ ഭഗവതി കമ്മിറ്റിയും ഇവിടെ ഗംഭീര വെടിക്കെട്ടുകൾ നടത്താറുണ്ട്. ഇക്കുറി എച്ച് എം സി മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. പന്തല്ലൂരിൽ വെടിക്കെട്ട് ഉണ്ടാകുമെന്ന വിവരം പൂരപ്രേമമികളിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച്‌ച പകൽ പൂരത്തിനുശേഷം വൈകിട്ട് 7.30നാണ് വെടിക്കെട്ട് നടക്കുക.

Post a Comment

Previous Post Next Post