ഗുരുവായൂർ മമ്മിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്.


 ഗുരുവായൂർ മമ്മിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്. മമ്മിയൂർ സെൻ്ററിൽവെച്ച് ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഗുരുവായൂർ ഭാഗത്തുനിന്നും കുന്നംകുളം റോഡിലേക്ക് പ്രവേശിച്ച മിനിലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഈ വഴി ഗതാഗതം തടസ്സപ്പെട്ടു - ഗുരുവായൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തനാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.അപകടത്തിൽ മമ്മിയൂർ ജംഗ്ഷനിലെ വിവിധ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post