സംസ്ഥാന ബജറ്റിൽ കുന്നംകുളത്തിന് നേട്ടം; 18.65 കോടി അനുവദിച്ചു


 സംസ്ഥാന ബജറ്റിൽ തിളങ്ങി കുന്നംകുളം മണ്ഡലം. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 18.65 കോടി രൂപ അനുവദിച്ചു.ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തി കുന്നംകുളത്തെ ഗവ. ബോയ്‌സ് എച്ച്എസ്എസിലെ തൃശ്ശൂർ സ്പോർട്സ് ഡിവിഷനെ പൂർണ്ണമായും റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളായും മികവിൻ്റെ കേന്ദ്രമായും മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപയാണ് ധനമന്ത്രി അനുവദിച്ചത്.ബജറ്റ് പ്രവൃത്തികളുടെ ഭാഗമായി 11.15 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്കും തുക വകയിരുത്തി.


കുന്നംകുളം ബോയ്‌സ് സ്‌കൂൾ കോംപൗണ്ടിൽ ശിക്ഷക് സദൻ നിർമ്മാണത്തിന് 5 കോടി രൂപയും അനുവദിച്ചു.വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി - തിരുത്തിക്കാട് ബണ്ട് നവീകരണം എന്നിവയ്ക്കായി 2.5 കോടി രൂപയും, കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലെ അവശേഷിക്കുന്ന പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഒരു കോടി രൂപയും അനുവദിച്ചു.


മണ്ഡലത്തിലെ റോഡുകൾ ആധുനിക നിലവാരത്തിൽ ഉയർത്തുന്നതിനായി വേലൂർ ചുങ്കം തയ്യൂർ കോട്ടപ്പുറം കുമ്പളങ്ങാട് റോഡ് നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു. എരുമപ്പെട്ടി സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് ഒരു കോടി രൂപ, കടവല്ലൂർ കുണ്ടുതോട് - ചിറമനേങ്ങാട് തോട്ടിൽ വിസിബി നിർമ്മാണത്തിന് 65 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post