തൃത്താല: സംസ്ഥാന ബജറ്റിൽ തൃത്താല മണ്ഡലത്തിന് വീണ്ടും വലിയ വികസന നേട്ടം. ധനകാര്യ വകുപ്പ് മന്ത്രി . കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ 12 പ്രധാന പദ്ധതികൾക്കായി ആകെ 26.18 കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ എട്ട് പുതിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് വികസനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമാണം, പാലങ്ങൾ, ടൂറിസം പദ്ധതികൾ, കുളങ്ങൾ നവീകരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പ്രവർത്തനങ്ങൾക്കാണ് ഈ തുക വകയിരുത്തിയത്.
പ്രധാന പദ്ധതികളും അനുവദിച്ച തുകയും:
കൂട്ടുപാത–ആറങ്ങോട്ടുകര റോഡ് ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കൽ – ₹7.50 കോടി
കൂനമൂച്ചി–മുക്കൂട്ട–ചാലിശ്ശേരി റോഡ് നിർമ്മാണം – ₹6 കോടി
മല–ചാലിശ്ശേരി റോഡ് (ചാലിശ്ശേരി പഞ്ചായത്ത്) നവീകരണം – ₹4 കോടി
മാത്തൂർ–ആമക്കാവ് റോഡ് (നാഗലശ്ശേരി പഞ്ചായത്ത്) നവീകരണം – ₹3 കോടി
നാഗലശ്ശേരി ഗവ. ഐ.ടി.ഐയ്ക്ക് കെട്ടിടം – ₹2 കോടി
മലമൽക്കാവ് ജി.എൽ.പി സ്കൂൾ (ആനക്കര പഞ്ചായത്ത്) കെട്ടിടം – ₹75 ലക്ഷം
പഴയങ്ങാടി–ചിറങ്ങര റോഡ് (പരുതൂർ പഞ്ചായത്ത്) – ₹50 ലക്ഷം
നായർക്കുളം നവീകരണം (ചാലിശ്ശേരി പഞ്ചായത്ത്) – ₹50 ലക്ഷം
നീരട്ടിക്കുളം നവീകരണം (നാഗലശ്ശേരി പഞ്ചായത്ത്) – ₹50 ലക്ഷം
രായമംഗലം–ദുബായ് റോഡിൽ പാലം (തിരുമിറ്റക്കോട് പഞ്ചായത്ത്) – ₹45 ലക്ഷം
കപ്പൂർ തോട്ടുപാടം ടൂറിസം പദ്ധതി – ₹63 ലക്ഷം
ഏച്ചുണ്ണി പാലം (പരുതൂർ പഞ്ചായത്ത്) – ₹35 ലക്ഷം
ബജറ്റിൽ ഉൾപ്പെടുത്തിയ മറ്റ് പദ്ധതികൾ:
കുമരനെല്ലൂർ–അമേറ്റിക്കര റോഡ്, എറവക്കാട്–കക്കിടിപ്പുറം റോഡ് (കപ്പൂർ പഞ്ചായത്ത്), തൃത്താല–കൂറ്റനാട് റോഡ്, മണ്ഡലത്തിലെ വിവിധ സർക്കാർ ഹൈസ്കൂളുകളുടെ ഗ്രൗണ്ടുകൾ നവീകരിക്കൽ, പ്രധാന ജംഗ്ഷനുകളുടെ വികസനം, പെരിങ്ങണ്ണൂർ–വെള്ളടിക്കുന്ന് റോഡ് (തിരുമിറ്റക്കോട്), പുളിയപ്പറ്റ കായൽ നവീകരണം (പട്ടിത്തറ, തൃത്താല, നാഗലശ്ശേരി പഞ്ചായത്തുകൾ), പട്ടിത്തറയിലെ ആലപ്പറമ്പിൽ ഓപ്പൺ ഓഡിറ്റോറിയം എന്നിവയും ബജറ്റിൽ ഇടം നേടി.
മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസ–ടൂറിസം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന പദ്ധതികളാണിവ.
സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് തുക അനുവദിച്ച ധനമന്ത്രിക്ക് മന്ത്രി എം.ബി രാജേഷ് അഭിനന്ദനവും രേഖപ്പെടുത്തി.



