കുന്നംകുളത്ത് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം


 കുന്നംകുളത്ത് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം. പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ നിന്നാണ് ദിവസങ്ങളായി വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളം ലഭിക്കാതെ ജനം വലയുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.കുഴിയെടുത്തതല്ലാതെ, പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനോ കുഴി മൂടാനോ അധികൃതർ തയ്യാറായിട്ടില്ല. ഇതിനെത്തുടർന്ന് കുഴിയിൽ നിറയുന്ന വെള്ളം കവിഞ്ഞ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ഒഴുകിപ്പോകുന്നത്. വേനൽ കടുക്കുന്നതോടെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് ചോർച്ച പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post