എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപടിയിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞു.


 വെള്ളറക്കാട് കൊല്ലൻപടിയിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ വെള്ളറക്കാട് സ്വകാര്യ എൻജിനീയറിങ് കോളേജിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരായ രണ്ടുപേർ പരുക്ക്പറ്റാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post