വെടിക്കെട്ട് പ്രേമികൾക്ക് സുസ്വാഗതം, നാളെ വൈകീട്ട് ഏഴരയ്ക്ക് കുന്നംകുളം കാവിലക്കാടിന്റെ മാനത്ത് കരിമരുന്നിന്റെ വിസ്മയം നിറയും

തടസ്സങ്ങൾ വഴിമാറി... വർഷങ്ങൾക്ക് ശേഷം കുന്നംകുളം മേഖലയിൽ വെടിക്കെട്ടിന് അനുമതി.
കരിമരുന്ന്പ്രയോഗത്തിൽ ഒരു കാലത്ത് പ്രസിദ്ധമായിരുന്ന കാവിലക്കാട് പൂരത്തിലാണ് 10 വർഷത്തിന് ശേഷം ഇക്കുറി വെടിക്കെട്ട് ഉണ്ടാവുക. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് നിയമവിധേയമായ അനുമതി ലഭിച്ചതോടെ കരിമ്പനത്തറ കമ്മറ്റിയുടെ നേതൃത്വത്തിൽ അതിഗംഭീരമായ വെടിക്കെട്ടിനാണ് കാവിലക്കാട് പാടം നാളെ സാക്ഷിയാവുക.വൈകീട്ട് ഏഴരയ്ക്കാണ് കരിമരുന്ന് വിസ്മയം നടക്കുക.എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൽ നാളെ രാവിലെ താന്ത്രിക ചടങ്ങുകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് ദേവസ്വം പൂരം ഉൾപ്പെടെ പ്രാദേശിക പൂരങ്ങൾ എഴുന്നള്ളിക്കും. കൊമ്പൻ പാക്കത്ത് ശ്രീക്കുട്ടൻ ഭഗവതിയുടെ തിടമ്പേറ്റും. വൈകിട്ട് 5 30ന് ദേശപ്പൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണം ആരംഭിക്കും.7.15ന് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിയെഴുന്നള്ളിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പുതുപ്പള്ളി സാധു, തിരുവാണിക്കാവ് രാജഗോപാൽ,തിരുവമ്പാടി ചന്ദ്രശേഖരൻ, പാമ്പാടി രാജൻ, അക്കികാവ് കാർത്തികേയൻ തുടങ്ങി 20 കൊമ്പന്മാർ കൂട്ടിഎഴുന്നുള്ളിപ്പിൽ അണിനിരക്കും. പൂരത്തിന് ക്ഷേത്രം ഭാരവാഹികളായ കെ.ആർ അനൂപ്,സി എം അനിൽകുമാർ,സി.പി മനോഹരൻ, സീ യു ഷനിൽ, ടി. സി സജീവ്, ജിഷ്ണു പ്രസാദ് എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post