ബിപി അങ്ങാടി നേർച്ച :ഇന്ന് ഗതാഗത നിയന്ത്രണം


 തിരൂർ : ബി. പി അങ്ങാടി നേർച്ചയോട്നുബന്ധിച്ച് ഇന്ന് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച ഉച്ച വരെ തിരൂർ നഗരത്തിൽ നിന്നും ചമ്രവട്ടം, തിരുനാവായ ഭാഗങ്ങളിലേക്കും, അവിടെ നിന്ന് ഇങ്ങോട്ടും വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.


 തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും ഉച്ചക്ക് 2 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തുക. 


ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി (തൃശ്ശൂർ, പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ളവ കുറ്റിപ്പുറം -വളാഞ്ചേരി വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി- കക്കാട് വഴിയും) പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post