കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്ന 13-ാമത് ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നാളെ (ഫെബ്രുവരി ഒന്ന്)തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. മേളയുടെ പ്രചാരണാർത്ഥം പുറത്തിറക്കിയ കൂപ്പണുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആകർഷകമായ നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനം മാരുതി സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ഇരുചക്ര വാഹനം, മൂന്നാം സമ്മാനം 43 ഇഞ്ച് എൽ.ഇ.ഡി ടിവി, നാലാം സമ്മാനം ഫ്രിഡ്ജ്.
ഇവയ്ക്ക് പുറമെ സ്വർണ്ണനാണയങ്ങൾ ഉൾപ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത സഹകരണത്തോടെയാണ് ഈ പ്രദർശന വിപണന മേള സംഘടിപ്പിച്ചത്.
ഫെബ്രുവരി ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുക്കും.



