ഗുരുവായൂർ തെക്കേ നടയിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.


 ഗുരുവായൂർ തെക്കേ നടയിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കാണിപ്പയ്യൂർ ചൊവ്വന്നൂർ ബ്ലോക്ക് ഓഫീസിനടുത്ത് സരോജത്തിൽ പുരുഷോത്തമൻ, ഭാര്യ സരോജം, ഇവരുടെ സഹോദരി രമണി, പത്തനംതിട്ട അടൂർ പറക്കോട് ചരുവിൽ വീട്ടിൽ അനന്തു എന്നിവർക്കാണ് പരിക്കേറ്റത്. തെക്കേനടയിൽ ബ്രാഹ്‌മണ സമൂഹം മഠത്തിന് സമീപം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരിക്കേറ്റവരെ മുതുവട്ടൂർ രാജാശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post