കുമരനെല്ലൂർ :ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കപ്പൂർ ഗ്രാമപഞ്ചായത്ത് പെയിൻ പാലിയേറ്റീവ് സെന്റർ സംഘടിപ്പിക്കുന്ന കിടപ്പുരോഗികളുടെ ഉല്ലാസയാത്രയ്ക്ക് കൈത്താങ്ങായി കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മാതൃക
യാത്രയിൽ പങ്കെടുക്കുന്ന രോഗികൾക്കും അവരുടെ സഹായികൾക്കും ആവശ്യമായ ഭക്ഷണച്ചെലവിനായുള്ള സാമ്പത്തിക സഹായമാണ് മുസ്ലിം ലീഗ് കമ്മിറ്റി നൽകിയത്.
കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് മുളക്കൽ ഷാനവാസ്, ട്രഷറർ കെ. ഷമീർ, ഖാലിദ് തേറയിൽ, കുമരനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും ഖത്തർ കെ.എം.സി.സി പ്രതിനിധിയുമായ എം.വി. ഹബീബ് എന്നിവർ ചേർന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസറിന് സഹായധനം കൈമാറി.
ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ–സാമൂഹിക സംഘടനകളുടെ പങ്കാളിത്തം മാതൃകാപരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അവശത അനുഭവിക്കുന്നവർക്കും വീടുകളിൽ തന്നെ കഴിയുന്ന കിടപ്പുരോഗികൾക്കും മാനസിക ഉല്ലാസവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പാലിയേറ്റീവ് സെന്റർ ഈ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


