ക്ലീൻ ആന്റ് ഗ്രീൻ കാട്ടകാമ്പാൽ എന്ന ലക്ഷ്യം മുൻ നിർത്തി കാട്ടകാമ്പാൽ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 30 ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പഞ്ചായത്തിന്റെ പൊതു ഇടങ്ങളിൽ പുല്ലും കാടും പിടിച്ചു കിടക്കുന്ന പൊന്തകാടുകൾ, വെട്ടിമാറ്റിയും, വഴിയരികിൽ കുമിഞു കൂടിയ വേസ്റ്റുകൾ എന്നിവ നീക്കം ചെയ്യുന്നതിന് മുന്നിട്ടിറങ്ങുന്നു.
ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ ഇരുവശങ്ങൾ ക്ലീൻ ചെയ്യുവാനും, രണ്ടാം ഘട്ടത്തിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അതാത് വാർഡുകളിൽ ശുചീകരിക്കുന്നതിനും വേണ്ടിയാണ് ഇറങ്ങുന്നത്.
പഞ്ചായത്തിലെ 400 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന അംഗങ്ങൾ, പഴഞ്ഞി എം ഡി കോളേജിലെയും, പഴഞ്ഞി ഗവണ്മെന്റ് സ്കൂളിലെയും കൂടിയുള്ള 100 ഓളം വരുന്ന എൻ എസ് എസ് വോളന്റീയർമാർ,വ്യാപാരി വ്യവസായി സുഹൃത്തുക്കൾ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ
ഇവരോടൊപ്പം പഞ്ചായത്ത്.. ബ്ലോക്ക് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ കൂടി അണി ചേരും.
കാലത്ത് 8 മണിക്ക് പഞ്ചായത്തിന്റെ അതിർത്തിയായ അരുവായിയിൽ നീന്നും ശുചീകരണ പ്രവർത്തനത്തിന്റെ ഔപചാരീകമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കർ നിർവഹിക്കും.
വ്യത്യസ്ത ഇടങ്ങളിൽ 10 ബാച്ചുകളായി തിരിച്ചു നടത്തുന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മെമ്പർമാർ,തൊഴിലുറപ്പ് ഓവർസീയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകും.
ശുചിത്വമുള്ള പഞ്ചായത്ത് എന്ന ലക്ഷ്യം മുൻ നിർത്തി നടത്തുന്ന പ്രവർത്തനത്തിന് സർവ വിധ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കർ അഭ്യർത്ഥിച്ചു.ശുചിത്വം നില നിർത്താൻ പഞ്ചായത്തിൽ പ്രത്യേക കർമ പദ്ധതികൾക്ക് രൂപം നൽകുന്നതിന് മുൻഗണന കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട്പഞ്ചായത്ത് ഹാളിൽ നടന്ന ആലോചന യോഗത്തിൽ പ്രസിഡണ്ട് കെ ജയശങ്കർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മിനി ഐപ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സദാനന്ദൻ മാസ്റ്റർ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എം റസാക്ക്, ഷൈലജ അരുൺദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ, പഞ്ചായത്ത് മെമ്പർമാരായ മെമ്പർമാരായ സന്തോഷ് കൊള ത്തേരി, സിദ്ധിക് പാപ്പിരുത്തി,
മോനിഷ രജീഷ്,ചന്ദ്രാവതി, സ്വീറ്റി ഷാജു,
ജിൻസി സജു, സ്വപ്ന പ്രിൻസ്, സന്ധ്യ ഷിബു, സിദിഖ് പാപിരുത്തി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അൽത്താഫ് റഹ്മാൻ, NREGS ഓവർസിയർ അജിത, വി ഇ ഒ ഹരി എന്നിവർ പ്രസംഗിച്ചു.



