കൂറ്റനാട് .കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃത്താല ഉപജില്ല സമ്മേളനം ബുധനാഴ്ച മേഴത്തൂർ നുജൂം റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു.
സബ് ജില്ല പ്രസിഡന്റ് കെ.സി. അബ്ദുസമദ് അധ്യക്ഷനായി.തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.ടി. താഹിർ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് തൃത്താല മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ മത്സരിച്ച് വിജയിച്ച അധ്യാപകരായ കെ. നൂറുൽ അമീൻമാസ്റ്റർ, അസ്മ ജമാൽ എന്നിവരെ ആദരിച്ചു. കെ.എ ടി.എഫ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് എം.ടി.എ നാസർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കരീം മുട്ടുപാറ മുഖ്യാതിഥിയായിരുന്നു. സൈതാലി മാസ്റ്റർ,സൽമാൻ കൂടമംഗലം,ഡോ. സലീന, ഹസ്സൻ മാസ്റ്റർ, മുജീബ് മാസ്റ്റർ അബ്ദുൽകരിം, എ. ശിഹാബ്, അഫ്സ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സബ് ജില്ല സെക്രട്ടി എം.ആരിഫ് സ്വാഗതവും, ടി.വിഅബൂബക്കർ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കൗൺസിൽ മീറ്റിൽ പുതിയ ഉപജില്ലഭാരവാഹികളെ തിരഞ്ഞടുത്തു. ടി.വി അബൂബക്കർ മല( പ്രസിഡന്റ്), എം ആരിഫ് പെരിങ്ങോട്(ജന:സെക്രട്ടറി), കെ.പി മുഹമ്മദ് റമീസ് കാഞ്ഞിരത്താണി (ട്രഷറർ)


