പ്രതിദിന വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആർടിസിയുടെ ജൈത്രയാത്ര തുടരുന്നു.


 തിരുവനന്തപുരം.പ്രതിദിന വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആർടിസിയുടെ ജൈത്രയാത്ര തുടരുന്നു. ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന കളക്ഷനാണ് തിങ്കളാഴ്ച കെഎസ്ആർടിസി കൊയ്തത്. പ്രതിദിന ടിക്കറ്റ് വരുമാനം 10.89 കോടിയും ടിക്കറ്റിതര വരുമാനം 81.55 ലക്ഷം രൂപ ഉൾപ്പെടെ ആകെ 11.7 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആർടിസി നേടിയത്. ഈ മാസം അഞ്ചിന് ചരിത്രത്തിലെ മികച്ച പ്രതിദിന വരുമാനമായ 13.01 കോടി രൂപ കെഎസ്ആർടിസി നേടിയിരുന്നു. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണ് തുടർച്ചയായ ഈ നേട്ടങ്ങൾ. 2024 ഡിസംബറിൽ 7.8 കോടി രൂപ ശരാശരി പ്രതിദിന കളക്ഷൻ ഉണ്ടായിരുന്നിടത്ത് നിന്നാണ് 2025 ഡിസംബറിൽ ശരാശരി 8.34 കോടി രൂപ രൂപയിലേക്ക് വരുമാനം എത്തിയത്. 2025 ജനുവരിയിൽ 7.53 കോടി ശരാശരി പ്രതിദിന വരുമാനം ഉണ്ടായിരുന്നത് ഈ വർഷം ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post