കടവല്ലൂർ ശ്രീരാമാസ്വാമി ക്ഷേത്രത്തിലെ ഭീമ ഏകാദശിയാഘോഷം ദ്വാദശി വേല വരവോടെ സമാപിച്ചു.

കടവല്ലൂർ ശ്രീരാമാസ്വാമി ക്ഷേത്രത്തിലെ ഭീമ ഏകാദശിയാഘോഷം ദ്വാദശി വേല വരവോടെ സമാപിച്ചു. 

ക്ഷേത്രത്തിൽ പുലർച്ചെ നടതുറന്ന ശേഷം 5.30ന് ദ്വാദശിപ്പണ സമർപ്പണം, 10.30 മുതൽ ദ്വാദശിയൂട്ട് എന്നിവക്കു നിരവധി ഭക്ത ജനങ്ങളാണ് എത്തിയത്. വൈകീട്ട് 4 മണി മുതൽ പറച്ചിരിക്കാവ്, ചീരംകുറ്റിഞാലിൽ, തെക്കൂട്ട് വളപ്പ് എന്നീ മൂന്ന് പൂർവ്വികസ്ഥാനങ്ങളാൽ നിന്നും ആരംഭിച്ച ദ്വാദശി ആചാര വേല ക്ഷേത്ര സന്നിധിയിൽ എത്തി വേലക്കണ്ടത്തിൽ സമാപിച്ചു. തുടർന്ന് ദ്വാദശി വേലയുടെ ഭാഗമായി പന്ത്രണ്ടോളം പ്രദേശിക കമ്മിറ്റികളുടെ ശിങ്കാരിമേളം, ബാൻ്റ് മേളം, തകിൽ നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ശിങ്കാരിക്കാവടി, തെയ്യം, കുമ്മാട്ടിക്കളി, തിറ, നാടൻ കലാരൂപങ്ങൾ എന്നിവയും ക്ഷേത്ര സന്നിധിയിലെത്തി വേലക്കണ്ടത്തിൽ സമാപിച്ചു. പത്തു ദിവസങ്ങളിലായി നടന്ന ഭീമാ ഏകാദശിയാഘോഷങ്ങൾക്ക് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post