ദേശാഭിമാനം വാനോളമുയർത്തി കുന്നംകുളം നഗരസഭയിൽ റിപ്പബ്ലിക് ദിനാഘോഷം.


 കുന്നംകുളം:ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കുന്നംകുളം നഗരസഭയിൽ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങുകൾക്ക് നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ നേതൃത്വം നൽകി.

രാവിലെ കൃത്യം 8 മണിക്ക് ചെയർപേഴ്സൺ സൗമ്യ അനിലൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും മുൻ ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് ചടങ്ങിൽ സന്നിഹിതനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പുഷ്പ ജോൺ, ടി. സോമശേഖരൻ, മിനി മോൻസി, ആർഷ ജിജു, മിഷ സെബാസ്റ്റ്യൻ എന്നിവരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

നഗരസഭയുടെ മുൻകാല സാരഥികളായ പി.എം. സുരേഷ്, കെ.സി. ബാബു, സി.ഐ. ഇട്ടി മാത്തു, സി.വി. ബേബി, സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മറുക് കൂട്ടി. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, മറ്റ് കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും ആഘോഷങ്ങളിൽ പങ്കുചേർന്നു.

ദേശീയഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് പരിസമാപ്തിയായത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്കായി മധുരവിതരണവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.


Post a Comment

Previous Post Next Post