മേളപ്പരുക്കത്താലും കരിവീരന്മാരുടെ തലയെടുപ്പ് കൊണ്ടും അഞ്ഞൂർ പാർക്കാടി പൂരം ആവേശ മുഖരിതമായി.ഞായറാഴ്ച്ച വൈകിട്ട് നടന്ന കൂട്ടിനുള്ളില്‍ 45 ഓളം ഗജവീരന്മാർ അണിവരുന്നു.
പൂര ദിവസമായ ഞായറാഴ്ച രാവിലെ വിശേഷങ്ങൾ പൂജകൾ നടപ്പറച്ചൊരിയൽ എന്നിവ നടന്നു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളനും തന്ത്രിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യകാർമികനായി. തോട്ടപ്പായമന സജീഷ് നമ്പൂതിരി സഹകാർമികനായി. തുടർന്ന് കലങ്കരിക്കൽ ചടങ്ങും നടത്തി.
ഉച്ചതിരിഞ്ഞ് 3 ന് വെള്ളിത്തിരുത്തി ഉണ്ണിനായരുടെ പ്രമാണത്തിലുള്ള മേളത്തോടെ ദേവസ്വം പൂരം എഴുന്നള്ളിച്ചു. ഗജവീരൻ പിതൃകോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റി.
3 30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താണി, തൊഴിയൂർ, നമ്പീശൻപടി എന്നീ ദേശങ്ങളിൽ നിന്നുള്ള പൂരങ്ങൾ പാർക്കാടി പാടത്ത് അണിനിരന്നു. 5.45 ന് പാണ്ടിമേളത്തോടെ നടന്ന കൂട്ടിയെഴുന്നെള്ളിൽ പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ , തിരുവമ്പാടി ചന്ദ്രശേഖരൻ, ചെറുപ്പളശ്ശേരി അനന്തപത്മനാഭൻ , പുതുപ്പള്ളി സാധു തുടങ്ങിയ പേരുകേട്ട 45 ഓളം ശജവീരന്മാർ അണിനിരന്നു. രാത്രി നാടൻ കലാരൂപങ്ങൾ, തെയ്യം, കാവടി തുടങ്ങിയവയുടെ വരവുണ്ടായി. തിങ്കളാഴ്ച പുലർച്ചെ 2.30 ന് ദേവസ്വം പൂരം എഴുന്നള്ളിപ്പ് നടന്നു. ദേശ പൂരങ്ങളുടെ വരവിന് ശേഷം 4 30ന് കുട്ടിയെഴുന്നള്ളിപ്പ് നടന്നു. ശേഷം ക്ഷേത്രം കോമരം രാജേഷ് കുട്ടഞ്ചേരിയുടെ കാർമികത്വത്തിൽ നടന്ന പൊങ്ങലടിയോടെ ഈ വർഷത്തെ അഞ്ഞൂർ പാർക്കാടി പൂരം പര്യവസാനിച്ചു



