ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിൽ കെ.ജി കോൺവൊക്കേഷനും മെറിറ്റ് ഡേയും സംഘടിപ്പിച്ചു.


 ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിൽ കെ.ജി കോൺവൊക്കേഷനും മെറിറ്റ് ഡേയും സംഘടിപ്പിച്ചു.

ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങും മെറിറ്റ് ഡേയും ശ്രദ്ധേയമായി.ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആനി വിനു അധ്യക്ഷത വഹിച്ചു.തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. പ്രസാദ്, തൃത്താല ബി.പി.സി. പി. ദേവരാജ്, പി.ടി.എ. പ്രസിഡന്റ് വി.എസ്. ശിവാസ് സംസാരിച്ചു.കോ ൺവൊക്കേഷൻ ചടങ്ങിൽ ഗൗണും ക്യാപും ധരിച്ച 56 കെ.ജി. വിദ്യാർത്ഥികൾ പങ്കെടുത്തത് ശ്രദ്ധേയമായി. സ്റ്റേറ്റ് റാങ്ക് നേടിയവർ, മെറിറ്റ് ഡേ അവാർഡ് ജേതാക്കൾ, ക്ലാസ് ടോപ്പേഴ്സ്, ടാലന്റ് ടെസ്റ്റിൽ മികവ് തെളിയിച്ചവർ എന്നിവർക്കു പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.കു ട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ മനോഹരമാക്കി.വിദ്യാർത്ഥികൾ നിർമ്മിച്ച ആർട്ട് ആൻ്റ് ക്രാഫ്റ്റ് ഉൽപ്പന്നങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ഇ. ബാലകൃഷ്ണൻ സ്വാഗതവും ഇന്ദിര ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post