ആറങ്ങോട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് തെരുവ് നായ ആക്രമണം തടയുന്നതിനായി പരാതി നൽകി
ചൊവ്വാഴ്ച ആറങ്ങോട്ടുകര സെന്ററിലും പരിസര പ്രദേശങ്ങളിലും തെരുവുനായകൾ പ്രദേശവാസികളെയും വ്യാപാരികളെയും മറ്റ് മൃഗങ്ങളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാറിനും ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷിനും, അഞ്ചാം വാർഡ് മെമ്പർ കെ.പി. ജിഷയുടെ സാന്നിധ്യത്തിൽ യൂണിറ്റ് പ്രസിഡന്റ് എ.കെ. അബൂബക്കറിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് പരാതി സമർപ്പിച്ചത്.
തെരുവുനായ ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


