പെരുന്നാൾ ആഘോഷത്തിനിടെ ബാന്റ് കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു. പാറന്നൂർ സ്വദേശി വെള്ളറ വീട്ടിൽ ജോണി(74) യാണ് മരിച്ചത്. വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഇടവക ദേവാലയത്തിലെ തിരുന്നാൾ ആഘോഷത്തിനിടെ വെള്ളിയാഴ്ച രാത്രി 11.40 ന് വേലൂർ നടുവിലങ്ങാടി സെന്ററിനു സമീപം വെച്ചാണ് കുഴഞ്ഞ് വീണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് 5ന് പാറന്നൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടന്നു
ആനിയാണ് ഭാര്യ. ജിൻ്റോ മകനാണ്.



