ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയി കടലിൽ തെറിച്ചു വീണു കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായി കരുപ്പയിൽ ശങ്കുരു മകൻ വിജീഷാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു വിജീഷ് ഉൾപ്പെടെ നാലംഗ സംഘം മീൻപിടുത്തത്തിനായി കടലിൽ പോയത്. കടലിൽ വീശിയ ശക്തമായ കാറ്റിനെ തുടർന്ന് മീൻപിടുത്തം സാധ്യമാകാതെ തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നുദിവസം കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാതമൃതദേഹം കണ്ടതായി കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചത്.