പെരുമ്പിലാവ് പൊറവൂർ പാടശേഖരത്തിൽ കൊയ്ത് കഴിഞ്ഞു കെട്ടാക്കി വെച്ചിരുന്ന വൈക്കോലിന് തീയിട്ടു.


 കടവല്ലൂർ പൊറവൂരിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പൊറവൂർ പാടശേഖരത്തിൽ കൊയ്ത് കഴിഞ്ഞു കെട്ടാക്കി വെച്ചിരുന്ന വൈക്കോലിന് തീയിട്ടു. തീയാളുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇവർ സ്ഥലം വിട്ടു. വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. മുരളീധരൻ എന്ന കർഷകൻ്റെ 10 കെട്ടോളം വൈക്കോൽ പൂർണ്ണമായും കത്തി നശിച്ചു. രാത്രികാലങ്ങളിൽ മദ്യപരുടേയും, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടേയും വിഹാര കേന്ദ്രമാണ് ഇവിടമെന്ന് നാട്ടുകാർ പറയുന്നു.

മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതും, നിരീക്ഷണ ക്യാമറയില്ലാത്തതും സാമൂഹ്യ വിരുദ്ധർക്ക് സൗകര്യമാകുന്നുണ്ട്. വിവരമറിയിച്ചതിനെ തുടർന്നു പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. രാത്രികാലങ്ങളിലെ സമൂഹ്യ വിരുദ്ധരുടെ ശല്യമൊഴിവാക്കാൻ സത്വരമായ നടപടികൾ വേണമെന്നും, ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും, പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post