എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് അന്തരിച്ച പത്രപ്രവർത്തകൻ ബഷീർ അണ്ണക്കമ്പാടിനെ അനുസ്മരിച്ചു
എടപ്പാളിന്റെ സമഗ്ര വികസനത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ബഷീർ അണ്ണക്കമ്പാടിന്റെ വാർത്തകൾ വലിയ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം അനുസ്മരിച്ചു.
സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധിയായ വാർത്തകൾ ബഷീർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
വാർത്തകൾ കണ്ടെത്തി തന്റേതായ ശൈലിയിൽ സമൂഹത്തിന് ഗുണപരമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ മികവ് പുലർത്തിയിരുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളെയും വികസന സാധ്യതകളെയും ഒരുപോലെ ഉയർത്തിക്കാട്ടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും പത്രപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു
രക്ഷാധികാരി: ഉണ്ണി ശുകപുരം, പ്രസിഡന്റ്: വി. സെയ്ത്,
സെക്രട്ടറി: കണ്ണൻ പന്താവൂർ , ട്രഷറർ: പ്രശാന്ത് കുമാർ,
വൈസ് പ്രസിഡന്റ്: കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി: ടി. ഉണ്ണികൃഷ്ണൻ,
എ.സി. ഗീവർ ചാലിശ്ശേരി , പ്രേമദാസ് പിടാവനൂർ, അഭിലാഷ് കക്കിടിപ്പുറം എന്നിവർ സംസാരിച്ചു.



