കേരള കോൺഗ്രസ് (എം) വരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എം. മാണിയുടെ ജന്മദിനം കാരുണ്യ ദിനം ആയി ആചരിച്ചു.
കരുണയും കരുതലും രാഷ്ട്രീയ പ്രവർത്തനത്തിനെ അടയാളമാക്കിയാണ് ബഡ്സ് റിഹാബിലിറ്റിഷനിലെ സ്കൂളിലെ കുട്ടികൾക്ക് അന്നദാനം നൽകി ജന്മദിനം ആചരിച്ചത്.
മണ്ഡലം പ്രസിഡന്റ് കെ. കെ. ജേക്കബിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
കെ.എം മാണി എന്ന നേതാവിൻ്റെ കരുണാമയമായ രാഷ്ട്രീയ പാത പുതു തലമുറയും പിൻതുടരണമെന്ന് ഓർമ്മപ്പെടുത്തി
വാർഡ് മെമ്പർ വാപ്പുട്ടി, മണ്ഡലം സെക്രട്ടറി വി. എ ധർമൻ, കേരള കോൺഗ്രസ് (എം) മഹിളാ ജില്ലാ വൈസ് പ്രസിഡന്റ് എം. ഗീതു എന്നിവർ പ്രസംഗിച്ചു.



