പോർക്കുളം വെട്ടിക്കടവ് നൂറടി തോടിനിരുവശവും നിന്നിരുന്ന തണൽ മരങ്ങളൾ മുറിച്ചു മാറ്റിയ നടപടിയിൽ കേരള പ്രകൃതി സംരക്ഷണ സംഘം പ്രതിഷേധിച്ചു.
നിരവധി ദേശാടനപക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇതോടെ നഷ്ടമായത്. പ്രകൃതി രമണിയമായ വെട്ടിക്കടവിൽ കിളിപ്പാടം ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്ന സമയത്താണ് തോടുവരമ്പുകൾ മരം കടപുഴകി വീണു തകരുകയാണെന്നു പറഞ്ഞു മുറിച്ചു മാറ്റിയത്. എന്തിൻ്റെ പേരിലാണെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്ന ഈ പ്രവർത്തി നീതികരിക്കാനാകത്ത ക്രൂരതയാണെന്ന് മരം മുറച്ചിടത്ത് പുതിയ തൈ നട്ടുകൊണ്ട് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പറഞ്ഞു.
പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ ഒരു തൈ നടാം ഭൂമിക്കായി എന്ന പദ്ധതി വെട്ടിക്കടവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി അധികൃതർ സ്വീകരിക്കണമെന്ന് പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് അഡ്മിനിസ്ടേറ്റർ പ്രതീപ് ചെറുവാശേരി ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ മുറിച്ചു മാറ്റിയ ഒരോ മരത്തിനു പകരമായി പുതിയ തൈകൾ വെച്ചുപിടിപ്പിക്കുമെന്ന് പ്രകൃതി സംരക്ഷണ സ്ഥംഘം ജില്ലാ കോഡിനേറ്റർ സജി മാത്യു പറഞ്ഞു. പ്രതിഷേധ ചടങ്ങിൽ പ്രകൃതി സംരക്ഷ സംഘം സ്റ്റേസ്റ്റ് കോഡിനേറ്റർ ഷാജി എൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.



