കേരളത്തിലേക്കുള്ള വിവിധ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി.


 കേരളത്തിലേക്കുള്ള വിവിധ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി. നേരത്തെ ഡിസംബർ വരെ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് നീട്ടിയിരിക്കുന്നത്.


നീട്ടിയ പ്രധാന സർവീസുകൾ താഴെ പറയുന്നവയാണ്:


. ഹുബ്ബള്ളി - കൊല്ലം - ഹുബ്ബള്ളി സ്പെഷൽ (07313/14): ഈ ട്രെയിൻ ജനുവരി 26 വരെ സർവീസ് നടത്തും.


എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് - ബെംഗളൂരു (06523/24): ഈ സർവീസ് ജനുവരി 27 വരെ നീട്ടി.


. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് - ബെംഗളൂരു (06547/48): ഈ ട്രെയിൻ ജനുവരി 30 വരെ ലഭ്യമായിരിക്കും.


. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് - ബെംഗളൂരു (06555/56): ഈ സർവീസ് ഫെബ്രുവരി 2 വരെ തുടരും .

Post a Comment

Previous Post Next Post