ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന നാല് പേർ പിടിയിൽ


 കൊച്ചി: ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന നാല് പേർ പിടിയിൽ. കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളിൽ വീട്ടിൽ രാജാശേഖരൻ (55), കലൂർ പാവത്തിപ്പറമ്പിൽ കുറുവന്ത്ര വീട്ടിൽ മാർട്ടിൻ (56) എന്നിവരാണ് ലാപ്പ്ടോപ് മോഷണത്തിന് അറസ്‌റ്റിലായത്. പശ്ചിമ ബംഗാൾ മുർഷി ബാദ് സ്വദേശികളായ നൂർ അലി (24) നൂർ ഇസ്ലാം ഷെയ്ക്ക് (25) എന്നിവരെ മൊബൈൽ ഫോൺ മോഷണത്തിനും എറണാകുളം റെയിൽവേ പൊലീസ് പിടികൂടി.


ഗുരുവായൂർ ചെന്നൈ എഗ്മാർ ട്രെയിനിൽ നിന്നും പത്തിന് കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപാണ് രാജാശേഖരനും മാർട്ടിനും മോഷ്ടിച്ചത്. വിവേക്, മലബാർ എക്സ‌്പ്രസുകളിലെ യാത്രക്കാരിൽ നിന്നുമാണ് പശ്ചിമബംഗമാൾ സ്വദേശികൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. കാരക്കൽ എക്‌സ്പ്രസിൽ നിന്നും മോഷണം നടത്താൻ കയറിയ സമയത്താണ് ഇരുവരും പിടിയിലായത് രണ്ടു ലക്ഷം രൂപ വിലവരുന്ന തൊണ്ടി മുതലുക ഇവരിൽ നിന്നും കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ ഇ കെ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

Post a Comment

Previous Post Next Post