പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള 16 വിമാന സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 10 വിമാന സർവീസുകള്‍, കരിപ്പൂർ വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയത്.
ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികള്‍ സർവീസുകള്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.



