![]() |
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് 40 ഓളം വിദ്യാർത്ഥികളുമായി പഠനയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു; അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. സംസ്കൃത വിഭാഗം മേധാവി ഡോ. ലക്ഷ്മി ശങ്കർ, അതുൽ, ആവണി, അതുല്യ, അനുഗ്രഹ് എന്നീ നാല് വിദ്യാർത്ഥികൾക്കുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ലക്ഷ്മി ശങ്കറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.ബുധനാഴ്ച പുലർച്ചയാണ് സംഭവം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് കർണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കർണാടക ഹുബ്ലിയിൽ വച്ച് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ ബല്ലാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ് തുടർന്ന് കോളേജ് അധികൃതർ അധ്യാപികയുടെ വീട്ടുകാരും കർണ്ണാടകയിലേക്ക് പുറപ്പെട്ടു



