ചങ്ങരംകുളത്ത് ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വല തുടക്കം


 ചങ്ങരംകുളത്ത് ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വല തുടക്കം.

ചങ്ങരംകുളം: ലയൺസ് ക്ലബ് ഇന്റർനാഷണൽ 318D1ന്റെ ഭാഗമായി ചങ്ങരംകുളത്ത് പുതിയ ലയൺസ് ക്ലബ്ബ് ആരംഭിച്ചു. 

ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.എം. അനിൽകുമാർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി . സർവീസ് പ്രൊജക്ടുകളുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്ററും , പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയറും വിതരണം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിൻസി അലോഷ്യസ് ആശംസകൾ നേർന്നു.

പൊന്നാനി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. 

മൾട്ടിപ്പിൾ ലീഡർ ലയൺ സാജു ആൻറണി പത്താടൻ മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബാബുദിവാകരൻ 89 അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിച്ചു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.പി.എ. റഹ്മാൻ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

പുതിയ ക്ലബ്ബിന്റെ പ്രസിഡണ്ടായി ആനന്ദ്, സെക്രട്ടറിയായി ജനാർദ്ദനൻ പട്ടേരി, ട്രഷററായി ഉമ്മർ കുളങ്ങര എന്നിവർ ചുമതലയേറ്റു. വിവിധ സാമൂഹിക-രാഷ്ട്രീയ-വ്യാപാര രംഗങ്ങളിലെ പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മെമ്പേഴ്സിനെയും ജനപ്രതിനിധികളെയും ആദരിച്ചു. കലാപരിപാടികളും സമ്മാനവിതരണവും സ്നേഹ വിരുന്നും ഉണ്ടായി.

Post a Comment

Previous Post Next Post