യാത്രയ്ക്കിടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ കാണിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ


 തിരൂർ :കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോകൾ കാണിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായി.

യാത്രയ്ക്കിടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കുടുംബത്തിലെ മറ്റു അംഗങ്ങൾ ഇറങ്ങിയ സമയത്താണ് ഓട്ടോ ഡ്രൈവർ വീട്ടമ്മയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതെന്നാണ് പരാതി.


 സംഭവത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ട വീട്ടമ്മ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറായ തിരൂർ പോത്തനൂർ സ്വദേശിയായ കല്ല്മുട്ടക്കൽ അലി എന്ന അലവി കുട്ടി (60)യെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



.

Post a Comment

Previous Post Next Post