വെളിയങ്കോട്: എംടിഎം കോളേജ് എക്കോ മങ്ക് ടൂറിസം ക്ലബ്ബും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി ആർട്ട് &മ്യൂസിക് ക്ലബ്ബ്, NSS സഹകരണത്തോടെ ഫെബ്രുവരി 7ന് കോളേജ് കാമ്പസിൽ സംഘടിപികുന്ന 'എംടിഎം ആർട്ട് ഫെസ്റ്റ് 2026' ന്റെ ബ്രോഷർ പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ
എസ് ഹരിനാരായണൻ നിർവഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ കരിം ലൈബ്രെറിയൻ ഫൈസൽബാവ, ഇംഗ്ലീഷ് വിഭാഗം മേധാവി ദീപ്തി ടികെ, സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാർ പങ്കെടുക്കുന്ന ആർട്ടിസ്റ്റ് ക്യാമ്പ്, ചിത്രരചനാ മത്സരം, പെയിന്റിങ് & ഇല്ലസ്ട്രേഷൻ പ്രദർശനം, പ്രാദേശിക പത്രപ്രവർത്തനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ജേർണലിസം കോർണർ, റീഡേഴ്സ് കോർണർ, പൊന്നാനിയുടെ ടൂറിസം എന്ന ഡോക്യുമെന്ററി പ്രദർശനം, സ്റ്റാമ്പ് നാണയം പ്രദർശനം കവിയരങ്ങ് സോപാന സംഗീതം, മുട്ടിപ്പാട്ട്,, മാപ്പിളപ്പാട്ട്, നാടൻപാട്ട് തുടങ്ങി വിവിധ സംഗീത പരിപാടികൾ വൈകീട്ട് 6 മണിക്ക നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.



