സംസ്ഥാനത്തെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം തൃശൂര്‍ കളക്ടര്‍ക്ക്


 തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച സേവനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി തൃശ്ശൂര്‍ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍. ജില്ല വനിത ശിശു വികസനവകുപ്പിലെ ജീവനക്കാരോടും പുരസ്‌കാര നേട്ടത്തിന് കാരണമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ എല്ലാവരോടും കളക്ടര്‍ നന്ദി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ സേവനങ്ങള്‍ക്കും ക്രിയാത്മകമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. ഈ വിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറോടൊപ്പം വയനാട് ജില്ലാ കളക്ടറും പുരസ്‌കാരം നേടി.


Post a Comment

Previous Post Next Post