കെഎംപിയു സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂരില്‍

കണ്ണൂര്‍: പത്ര-ദൃശ്യ- ശ്രവ്യ-ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായ കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂരില്‍ നടക്കും.

രാവിലെ 10ന് കണ്ണൂര്‍ ഗ്രാന്റ് സഫൈര്‍ ഓഡിറ്റോറിയത്തില്‍ പതാകയുയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാടക-ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ജയന്‍ തിരുമന മുഖ്യാതിഥിയായി സംബന്ധിക്കും. സംഘാടക സമിതി ചെയര്‍മാന്‍ വി.സെയ്ദ് അധ്യക്ഷത വഹിക്കും.കണ്‍വീനര്‍ പീറ്റര്‍ എഴിമല, രക്ഷാധികാരികളായ ടി.വി.വിജയന്‍, പ്രേംചന്ദ് തുടങ്ങിയവര്‍

 സംസാരിക്കും. 11.30ന്് സംസ്ഥാന പ്രസിഡന്റ് റഫീഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സുവീഷ് ബാബു,വി.സെയ്ത് എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകളും ചര്‍ച്ചകളുടെ ക്രോഡീകരണവും നടക്കും. പ്രമേയാവതരണം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിവ നടക്കും. പ്രതിഭകള്‍ക്കും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും സംസ്ഥാനതല മത്സരത്തില്‍ അച്ചടി-വിഷ്വല്‍ മീഡിയകളില്‍നിന്നും മികച്ച മാധ്യമ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഖ്യാപനവും നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള നൂറ്റിയിരുപത് മാധ്യമ പ്രവര്‍ത്തകരാണ് ഈ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്.

Post a Comment

Previous Post Next Post