നെല്ല് സംഭരണം തുടങ്ങി;ജില്ലാതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു


 കർഷകരുടെ ആശങ്കയകറ്റി ജില്ലയിൽ നെല്ല് സംഭരണത്തിന് തുടക്കമായി. ജില്ലാ തല ഉദ്ഘാടനം തൃത്താല മണ്ഡലത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്തിലെ പള്ളങ്ങാട്ട് ചിറയിൽ തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.പള്ളങ്ങാട്ടുചിറയിൽ നിന്ന് അഞ്ച് ലോഡ് നെല്ലാണ് സംഭരിച്ചത്.


പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെവട്ടെനാട് പാടശേഖരം ചാലിശ്ശേരി പഞ്ചായത്തിലെ മേപ്പാടം പാടശേഖരം എന്നിവിടങ്ങളിൽ നിന്ന് ഓരോ ലോഡ് വീതവും തൃത്താല പഞ്ചായത്തിലെ തൃത്താല പാടശേഖരത്തിൽ നിന്ന് രണ്ട് ലോഡും സംഭരിച്ചു.ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 30 ലോഡ് നെല്ലുകളാണ് സംഭരിച്ചത്. 


കഴിഞ്ഞ ദിവസം മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന ഉന്നത തല യോഗത്തിൻ്റെ ഭാഗമായാണ് കർഷകർക്കാശ്വാസമായി നെല്ലുസംഭരണം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. പിആർഎസ് ഹാജരാക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങൾ കർഷകർക്ക് കാലതാമസമില്ലാതെ പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾ മുഖേന വില ലഭ്യമാക്കും.


പള്ളങ്ങാട്ടുചിറയിൽ നടന്ന ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷയായി. പാലക്കാട് പിഎംഒ മാരായ അജി അബൂബക്കർ, ജഗന്നാഥൻ, ഡോണ, അസിസ്റ്റൻ്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ, കപ്പൂർ കൃഷി ഓഫീസർ വി വി ഐഷ , തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post