യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി അരുവായിൽ അസറിന്റെ ഭാര്യ കുറ്റിപ്പുള്ളിയിൽ അസ്‌ന (20) നെയാണ് ചങ്ങരംകുളം ടിപ്പു നഗറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച കാലത്ത് വീടിൻ്റെ മുകളിലെ നിലയിലെ ബെഡ്റൂമിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.വീട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരു വർഷം മുമ്പാണ് അസ്‌നയുടെ വിവാഹം നടന്നത്.രണ്ട് ദിവസം മുമ്പാണ് അസ്ന ചിയ്യാനൂരിലുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് ടിപ്പുനഗറിലുള്ള സ്വന്തം വീട്ടിലേക്ക് പോയത്. എടപ്പാളിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം;ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
byWELL NEWS
•
0



