കൊച്ചി : പുത്തൻകുരിശ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ അഖില മലങ്കര യുവജന സംഗമം 22ന് ഞായറാഴ്ച പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കും.
പരിശുദ്ധ അന്ത്യോക്യ സിംഹാസന സ്ഥാപന ദിനാഘോഷം, പെരുമ്പിള്ളിൽ ഗീവർ ഗീസ് മാർ ഗ്രിഗോറിയോസ് അനുസ്മരണം, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലി ക്കാ ബാവായ്ക്കു സ്വീകരണം, യൂത്ത് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. മാത്യുസ് മാർ ഇവാനിയോസിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവ ഇതോടൊപ്പം നടത്തും.
വൈകിട്ട് 3.30 നു വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായെ സമ്മേളന വേദിയിലേക്ക് ആനയിക്കും.
തുടർന്ന് ശ്രേഷ്ഠ ബാവാ പാത്രിയർക്കാ പതാക ഉയർത്തും.
ശ്രേഷ്ഠ ബസേലിയോസ് തോമ സ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപപ്രാർ ഥനയ്ക്കു ശേഷം സിനിമ സംവിധായകനും നടനു മായ യാക്കോബായ സഭാംഗം ബേസിൽ ജോസഫിനു മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ യുത്ത് ഐക്കൺ പ്രഥമ അവാർഡ് സമ്മാനിക്കും. കായിക ലോകത്തു ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സഭാംഗങ്ങളായ സച്ചിൻ ബേബിയെയും , എഡ്വിൻ എൽദോസിനെയും ആദരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലേ ക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് അസോസിയേഷൻ അംഗങ്ങളെയും അനുമോദിക്കും.



