എ.സി. മൊയ്തീൻ എം.എൽ.എ നയിക്കുന്ന കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് ചിറക്കൽ സെൻററിൽ നിന്ന് തുടക്കമായി.


 കുന്നംകുളം : അഴിമതിരഹിതവും വർഗീയ വിരുദ്ധവുമായ ഒരു നാടായി നിൽക്കാൻ കേരളത്തിൽ തുടർഭരണം ആവശ്യമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

എ സി മൊയ്തീൻ എം എൽഎ നയിക്കുന്ന കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം തുടർഭരണത്തിലാണ്, 

തുടർഭരണം നാടിൻ്റെ ആവശ്യമാണെന്ന് ജനങ്ങൾ ചർച്ച ചെയ്യുന്ന സമയമാണ്,

നാടാഗ്രഹിച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാനായത് തുടർഭരണം വന്നതിനാലാണ്.


ദേശീയ പാത വികസനവും, അതിദാരിദ്ര്യ നിർമാർജ്ജനവുമെല്ലാം അതിൻ്റെ ഉദാഹരണങ്ങളാണ്.


പുതുയുഗ യാത്രയെന്ന പേരിൽ പഴയ കാലത്തേക്ക് കേരളത്തെ തള്ളിക്കൊണ്ട് പോകാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.


2000 രൂപ ക്ഷേമ പെൻഷൻ നൽകുന്നതിൽ 100 രൂപ മാത്രം വർദ്ധിപ്പിച്ച യുഡിഎഫ് 2500 എന്ത് കൊണ്ട് ആക്കുന്നില്ലെന്നാണ് ചോദിക്കുന്നത്. ഈ സർക്കാർ തന്നെ പെൻഷൻ തുക വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


57000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും നമുക്ക് കിട്ടാനുള്ളത്. കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധം തയ്യാറാകുന്നില്ല ഇതിനെതിരെ യോജിച്ച സമരത്തിന് പോലും യുഡിഎഫ് തയ്യാറാകുന്നില്ല.


10 വർഷമായി ഒരു അഴിമതി ആരോപണം തെളിയിക്കാനോ വസ്തുനിഷ്ഠാപരമായി ഒരു ആരോപണം ഉന്നയിക്കാനോ പോലും യുഡിഎഫിൽ ആയിട്ടില്ല ജനങ്ങൾ ഇരു സർക്കാരുകളെയും വലിയ തോതിൽ വിലയിരുത്തുന്നുണ്ടെന്നും അതിൻറെ ഫലം ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വീടില്ലാത്ത, പാഠപുസ്തകങ്ങൾ ഇല്ലാത്ത, റേഷൻ കാർഡ് പോലും ലഭിക്കാത്ത യുഡിഎഫ് കാലത്തുനിന്നും മാറി എല്ലാം വിരൽ തുമ്പിലെത്തുന്ന അവസ്ഥയിലേക്ക് ഇടതുമുന്നണിക്ക് കേരളത്തെ മാറ്റാനായി. പവർകട്ട് ലോഡ് ഷെഡിങ് എന്നിവ കേട്ടിട്ടുപോലുമില്ലാത്ത ഒരു തലമുറയായി പുതിയ തലമുറ മാറി ഈ വ്യത്യാസങ്ങളെല്ലാം ജനങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ചിറക്കൽ സെൻ്ററിൽ നടന്ന ഉദ്ഘാടനത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി പി കെ രവീന്ദ്രൻ അധ്യക്ഷനായി.

ജാഥാ ക്യാപ്റ്റൻ എ സി മൊയ്തീൻ എം എൽ എ,വൈസ് ക്യാപ്റ്റൻ പ്രേംരാജ് ചൂണ്ടലാത്ത്,

മാനേജർ എം എൻ സത്യൻ, സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ വാസു, എം ബാലാജി,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എഫ് ഡേവീസ്,കെ ഡി ബാഹുലേയൻ മാസ്റ്റർ, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ ടി ഷാജൻ, എൻസിപി ജില്ലാ സെക്രട്ടറി

ഇ എ ദിനമണി, സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ,സൗമ്യ അനിലൻ,സീതരവീന്ദ്രൻ, ടി സി ചെറിയാൻ, വി കെ ബാബുരാജ് എന്നിവർ സംസാരിച്ചു.

 ശനി രാവിലെ 9ന് ജെറുശലേം സെൻററിൽ നിന്നും പ്രയാണം ആരംഭിക്കുന്ന വാഹനജാഥ കോട്ടോൽ , കരിക്കാട് സെൻ്റർ, കല്ലുംപുറം, ഒറ്റപ്പിലാവ്, പെരുമ്പിലാവ്, അകതിയൂർ, പോർക്കുളം, കിഴൂർ, വടുതല, തെക്കേപ്പുറം, കുറുക്കൻപാറ, ചെമ്മണ്ണൂർ, ആനായ്ക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 5.30 ന് അടുപ്പുട്ടിയിൽ സമാപിക്കും.

Post a Comment

Previous Post Next Post