തിരൂർ: രാജ്യത്തിൻറെ അഭിവൃദ്ധി കുട്ടികളിലൂടെയാണെന്നും അതുകൊണ്ടുതന്നെ കുട്ടികൾ രാജ്യത്തിൻറെ സമ്പത്ത് ആണെന്നും മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി എസ് ജോയ് പ്രസ്താവിച്ചു. ഭാരതത്തിൻറെ മഹത്തായ പാരമ്പര്യത്തിലും ദേശീയതയിലും ഊന്നിയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കുട്ടികളെ നേരിന്റെ പാതയിലേക്ക് നയിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശദമാക്കി. തിരൂർ നൂർ ലേക്കിൽ ജവഹർ ബാൽമഞ്ച് മലപ്പുറം ജില്ല സർഗാത്മക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ നാസർ കെ തെന്നല അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ സുരേഷ് കരുൺ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കോർഡിനേറ്റർമാരായ ഫിറോസ് ഖാൻ അണ്ണക്കംപാട്, എം. നുസറത്ത്, ഡിസിസി ഉപാധ്യക്ഷൻ ഷാജി പാച്ചേരി ഡിസിസി സെക്രട്ടറി അഡ്വ.പി നസറൂള്ള, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂർ, സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് പാറയിൽ, ജവഹർ ബാൽ മഞ്ച് ജില്ലാ ഓർഡിനേറ്റർമാരായ ഷബീർ നെല്ലിയാളി, നിസാർ തോട്ടോളി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആമിനമോൾ, ഫൈസൽ ബാബു പുല്ലൂർ, റിഷാദ് വെളിയംപാട്ട്, റഫീഖ് അയ്യനാത്ത് എന്നിവർ പ്രസംഗിച്ചു. വൈകല്യം മറന്ന്
പ്രതിസന്ധികളെ അതിജീവിച്ച ഡോക്ടർമാരായ ഇല്യാസ്, റൗഫ്, ബാല സിനിമാതാരം ത്വയ്ബ, കുട്ടി കർഷക അവാർഡ് ജേതാവ് ആയിഷ ജാസിം എന്നിവരെ ഡിസിസി പ്രസിഡണ്ട് വി എസ് ജോയ് ഷാൾ അണിയിച്ച് അനുമോദിച്ചു.
വിനോദ് കോവൂർ ക്ലാസെടുത്തു. അനില്‍ പരപ്പനങ്ങാടി മാജിക് നടത്തി..



