കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 7,8 തീയതികളിൽ നടക്കും


കുന്നംകുളം :ആനായ്ക്കൽ ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 7,8 തീയതികളിൽ നടക്കും. ശനിയാഴ്ച വിവിധ ദേശങ്ങളിൽ നിന്നുള്ള വേല വരവുകളോടെ ഉത്സവത്തിന് തുടക്കമാകും.പ്രധാന ദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് 26 കമ്മിറ്റികൾ സംയുക്തമായി അണിനിരക്കുന്ന പൂരാഘോഷയാത്ര നടക്കും. തലയെടുപ്പുള്ള 50 ഗജവീരൻമാർ അണിനിരക്കുന്ന ആന പൂരമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പൂജകൾക്ക് പുറമെ ഞായറാഴ്ച ഉച്ചയ്ക്ക് ദേവസ്വം പൂരവും വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്ര മൈതാനത്ത് കൂട്ടിയെഴുന്നള്ളിപ്പും നടക്കും. തുടർന്ന് പരമ്പരാഗത വേലാവകാശികൾ പങ്കെടുക്കുന്ന പകൽ പൂരവും അരങ്ങേറും തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ കോതമംഗലം മനക്കൽ നിന്നുള്ള അവസാന പറയെടുപ്പും ക്ഷേത്രത്തിൽ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടർച്ചയാകും. രാത്രിപൂരത്തിനുശേഷം മേലേക്കാവ് താലം തെളിയിക്കൽ ഗുരുതി കുറവലി എന്നിവയോടെ മഹോത്സവം സമാപിക്കും. ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി ചീരക്കുളം ദേവസ്വം ഭരണസമിതി പ്രസിഡന്റ് കെ.ബി അശോക് കുമാർ, സെക്രട്ടറിമാരായ കെ. എസ് ചന്ദ്രൻ, പി. വി സുരേഷ്,ജോ. സെക്രട്ടറി കെ.കെ സഞ്ജയ് കുമാർ, ട്രഷറർ എം.സി അപ്പു, എ. കെ സദാശിവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post