സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


 എടപ്പാൾ:ബ്ലഡ് ഡോണേഴ്സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും ഏയ്ഞ്ചൽസ് വിങ് കമ്മിറ്റിയും, ഫോറം സെന്റർ എടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്റർയുടെ സഹകരണത്തോടെ എടപ്പാൾ ഫോറം സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


 താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിൽ അനുഭവപ്പെടുന്ന രക്തദൗർലഭ്യം ഒരു പരിധിവരെ പരിഹരിക്കാൻ ഈ ക്യാമ്പ് സഹായകമായതായി ബി.ഡി.കെ. പൊന്നാനി താലൂക്ക് ഭാരവാഹികൾ അറിയിച്ചു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽവെച്ചാണ് രക്തദാനം നടത്തിയത്.

സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറിയ ക്യാമ്പിൽ 10 പേർ ആദ്യമായി രക്തദാനം നടത്തി. നാലു വനിതകൾ ഉൾപ്പെടെ 51 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു.

ഫോറം സെന്റർ ജനറൽ മാനേജർ ലിജോ ഡേവിഡ്, ബി.ഡി.കെ. ജില്ലാ–താലൂക്ക് ഭാരവാഹികൾ, ഫോറം സെന്റർ എടപ്പാൾ ജീവനക്കാർ, ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് & ഏയ്ഞ്ചൽസ് വിങ് കോർഡിനേറ്റർമാർ എന്നിവർ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.

ഷോപ്പിംഗിനും വിനോദത്തിനുമായി എത്തുന്നവർക്കുമുന്നിൽ ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം എത്തിക്കുന്നതിന് ആതിഥേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ഫോറം സെന്റർ എടപ്പാൾ മാനേജ്മെന്റിന് ബി.ഡി.കെ. മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post