മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.മരത്തംകോട് എം.പി.എം യു.പി സ്‌കൂൾ ബസ്സിന്റെ ഡ്രൈവർ എയ്യാൽ മുല്ലപ്പള്ളി വീട്ടിൽ 38 വയസ്സുള്ള മധുവിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകീട്ട് 4.30 ന് എസ്.ഐ എ.പി.ആഷിഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മധു പിടിയിലായത്. ഇയാൾ സ്ഥിരമായി മദ്യപിച്ചാണ് സ്കൂൾ വാഹനം ഓടിക്കുന്നതെന്ന വിവരം പോലീസിനെ ലഭിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ വീടുകളിലെത്തിക്കുവാൻ പോകുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസ് ഡ്രൈവർ വിഷ്ണുജിത്ത് സ്‌കൂൾ വാഹനം ഓടിച്ച് കുട്ടികളെ വീടുകളിലെത്തിച്ചു.
സ്കൂൾ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്രേയ്‌ഡ് എസ്.ഐ വിജയമണി,സി.പി.ഒമാരായ സി.പി.ജിതേഷ്, വിഷ്‌ണു ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



