ചുട്ടു പഴുത്ത് കേരളം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

 

കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ് തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ ഇതിനോടകം തന്നെ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിക്കഴിഞ്ഞു. പുനലൂരിൽ 37.2 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post